വനിതാ വയോജന കേന്ദ്രം ഉദ്ഘാടനം ഇന്ന്
ജില്ലാ പഞ്ചായത്തിന്‍റെ 2016-17 പ്രത്യേക പദ്ധതിയായി അനുവദിച്ച ചൊവ്വന്നൂര്‍ പഞ്ചായത്ത് പഴുന്നാനയിലാണ് വനിതാ വയോജന സൗഹൃദ കേന്ദ്രം. വനിതാ വയോജന സൗഹൃദ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഇന്ന് (മെയ് 31) വൈകീട്ട് 3 ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍റെ പക്കല്‍ നിന്നും താക്കോല്‍ ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സതീശന്‍ ഏറ്റുവാങ്ങും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുമതി മുഖ്യാതിഥിയാകും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുലക്ഷണ എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ക്ഷേമകാര്യസ്ഥിരം സമിതി അംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, സിജി മോഹന്‍ദാസ്, ദീപ എസ് നായര്‍, അജിത കൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം അദ്ധ്യക്ഷ എം പത്മിനി ടീച്ചര്‍ സ്വാഗതവും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തംഗം വി ആന്‍റണി നന്ദിയും പറയും.
- Log in to post comments