തൃശൂരില്‍ ഇനി ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ഗ്രാമപഞ്ചായത്തുകള്‍
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി മുതല്‍ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ആയി മാറുന്നു. അതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ഇലക്‌ട്രോണിക്‌സ് വേസ്റ്റ് ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി മേരിക്കുട്ടി തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ചു. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലെയും ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറി. തൃശൂരില്‍ സിവില്‍ സ്റ്റേഷനിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടാഫീസിന്റെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ കളക്ഷന്‍ സെന്ററിലാണ് ഇ-വേസ്റ്റ് സ്വീകരിച്ചത്. ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ 7 ടണ്‍ ഇ-വേസ്റ്റാണ് ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറിയത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി ജെ ജെയിംസ്, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍, ഗ്രീന്‍ കേരള കമ്പനി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീലാല്‍ എസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലെ സീനിയര്‍ സൂപ്രണ്ട് വിനോദ്കുമാര്‍ പി എന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments