ഗവ.മെഡിക്കല്‍ കോളേജിന് പുതിയമുഖം: 12 പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍ ഉദ്ഘാടനം മെയ് 26 ന്
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ 92 കോടിയുടെ പൂര്‍ത്തീകരിച്ച 12 പദ്ധതികളും 880 കോടി രൂപയുടെ ഭാവി പദ്ധതികള്‍ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനിന്‍റെ അനാച്ഛാദനവും മെയ് 26ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് അലുമ്നി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കും.
വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍, എം.പിമാരായ ഡോ.പി.കെ. ബിജു, സി.എന്‍. ജയദേവന്‍, ഇന്നസെന്‍റ്, മേയര്‍ അജിത ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ.കൗശിഗന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.എ ആന്‍ഡ്രൂസ് സ്വാഗതവും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍. ബിജുകൃഷ്ണന്‍ നന്ദിയും പറയും.
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക്, ആഭ്യന്തര റോഡുകള്‍, സുരക്ഷ നടപ്പാതകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പി ജി ക്വാര്‍ട്ടേഴ്സ്, പേവാര്‍ഡ്, ആര്‍ദ്രം മിഷന്‍ പദ്ധതി വഴി ഒ.പി നവീകരണം ഒന്നാംഘട്ടം, കീമോതെറാപ്പി ഡേ കെയര്‍ സെന്‍റര്‍, സെന്‍ട്രല്‍ വെയര്‍ഹൗസ്, ഗസ്റ്റ്ഹൗസ്, നേഴ്സിംഗ് കോളേജി പുതിയ ബ്ലോക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം കം എക്സാമിനേഷന്‍ ഹാള്‍, ലക്ചര്‍ തിയറ്റര്‍ കോംപ്ലക്സ് മാസ്റ്റര്‍പ്ലാന്‍ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.
സുസ്ഥിര വാണിജ്യ വ്യവസായഗ്രാമം പദ്ധതി:
ഉദ്ഘാടനം മെയ് 27 ന്
തെക്കുംകര ഗ്രാമപഞ്ചായത്തിന്‍റെ സുസ്ഥിര വാണിജ്യ വ്യവസായഗ്രാമം പദ്ധതി മെയ് 27 ഞായറാഴ്ച രാവിലെ 9.30 ന് വ്യവസായ വകുപ്പ്മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മച്ചാട് വി.എന്‍.എം.എം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അനില്‍അക്കര എംഎല്‍എ അധ്യക്ഷത വഹിക്കും. ഡോ. പി.കെ ബിജു എം.പി മുഖ്യാതിഥിയാകും. ജില്ലാപഞ്ചാത്ത് പ്രസിഡണ്ട് മേരിതോമസ്, ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ഡോ.കെ.എസ് കൃപകുമാര്‍ പദ്ധതി വിശദീകരിക്കും. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ശ്രീജ സ്വാഗതവും സെക്രട്ടറി ഇന്‍ചാര്‍ജ് രാജേഷ് നന്ദിയും പറയും.
- Log in to post comments