Skip to main content

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍  പുനര്‍ജ്ജനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

നവകേരള പദ്ധതിയുടെ ഭാഗമായി  കുന്നംകുളം  താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ  മികുവറ്റതാക്കി  കുന്നംകുളം ഗവണ്മെന്‍റ് പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് ടെക്നിക്കല്‍ സെല്‍ വോളന്‍റീര്‍മാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള  എന്‍ എസ് എസ് ടെക്നിക്കല്‍ സെല്‍ നടപ്പാക്കുന്ന പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായ അവധിക്കാലത്തെ സമ്മര്‍ ക്യാമ്പിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.  പ്രോഗ്രാം ഓഫീസര്‍ പ്രിയദത്ത കെ ആര്‍, നിതിന്‍ ജോസഫ് വിന്‍സ് വോളണ്ടീയര്‍ സെക്രട്ടറി റുഫൈദാ, റോഷന്‍, പുനര്‍ജ്ജനി ഫീല്‍ഡ് ഓഫീസര്‍ ബ്ലെസ്സന്‍ പോള്‍, പുനര്‍ജ്ജനി ട്രെയിനര്‍മാരായ രമ്യാ, ആനന്ദ് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വോളണ്ടീയര്‍മാരാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

date