ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികള്‍ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ 90.35 കോടി ചെലവഴിച്ച് നിര്‍മ്മിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മെയ് 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാതല ആഘോഷ പരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ഉദ്ഘാടന പദ്ധതികള്‍ അറിയിച്ചത്. 41.83 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അക്കാദമി ബ്ലോക്ക്, 9.90 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ആഭ്യന്തര റോഡുകളുടെയും സുരക്ഷാനടപ്പാതകളുടെയും ഉദ്ഘാടനം, 9.60 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, 5.40 കോടി രൂപയുടെ പി ജി റസിഡന്‍റ് ക്വാര്‍ട്ടേഴ്സുകള്‍, 4.90 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പേവാര്‍ഡ്, 3.72 കോടി രൂപ ചെലവഴിച്ചിട്ടുളള ആര്‍ദ്രം പദ്ധതിയുടെ ഒന്നാം ഘട്ടം, 2.5 കോടി രൂപ ചെലവഴിച്ച നിര്‍മ്മിച്ച കീമോതെറാപ്പി ഡേകെയര്‍ സെന്‍റര്‍, മൂന്നുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ വെയര്‍ഹൗസിന്‍റെ ഒന്നാം ഘട്ടം, ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഗസ്റ്റ് ഹൗസ്, 2.50 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച നഴ്സിംഗ് കോളേജ്, 6 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ചിട്ടുളള ഇന്‍ഡോര്‍ സ്റ്റേഡിയം 20 എക്സാമിനേഷന്‍ ഹാള്‍ എന്നിവയാണ് മെയ് 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം ഗവണ്‍മെന്‍റ് കോളേജിന്‍റെ മാസ്റ്റര്‍ പ്ലാനിന്‍റെ ത്രിമാന മാതൃകകളുടെ അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
- Log in to post comments