Skip to main content

സ്വയംതൊഴില്‍ പദ്ധതിയിലൂടെ നേട്ടങ്ങള്‍ കൈവരിച്ച്  ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് 

വനിതകള്ക്കും  അംഗപരിമിതരായവര്‍ക്കും  സ്വയംതൊഴില്‍ കൈവരിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. കൈവല്യ, ശരണ്യ എന്നീ പദ്ധതികളിലൂടെ ജില്ലയില്‍ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തിയത്. അംഗപരിമിതരായ 46 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈവല്യ പദ്ധതിയിലൂടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സബ്സിഡി നല്‍കി. അശരണരായ 558 വനിതകള്‍ക്ക സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാനായി 50% സബ്സിഡിയോടുകൂടിയുള്ള ധനസഹായം ശരണ്യ പദ്ധതിയിലൂടെ നല്‍കാന്‍ സാധിച്ചു. 
    2017ല്‍ ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്‍റര്‍ തുടങ്ങാന്‍ സാധിച്ചത് നേട്ടമായി. നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വീസ്  വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസിന്‍റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച എംപ്ലോയബിലിറ്റി സെന്‍റര്‍ വഴി ഇതുവരെ 217 പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു. 3891 ഉദ്യോഗാര്‍ത്ഥികളും 76 ഉദ്യോഗദായകരും ഇതുവരെ എംപ്ലോയബിലിറ്റി സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
    എംപ്ലോയ്മെന്‍റ് രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ 20% സബ്സിഡിയോടെ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കെസ്റു പദ്ധതിയിലൂടെ 168 ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോബ് ക്ലബ് പദ്ധതി വഴി 14 സംരംഭങ്ങള്‍ക്കും ബാങ്കുകള്‍ മുഖേന വായ്പ നല്‍കി.
    വൊക്കേഷണല്‍ ഗൈഡന്‍സ്  വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ രണ്ട് വര്‍ഷങ്ങളിലായി  നടത്തിയ 12 മത്സര പരീക്ഷാപരിശീലനങ്ങള്‍  540 ഉദ്യോഗാര്‍ത്ഥികള്‍ക്ക്  പ്രയോജനകരമായി. 103 വിദ്യാലയങ്ങളിലായി സംഘടിപ്പിച്ച  കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളില്‍ 8000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 
 

date