Skip to main content
പുനരുദ്ധാരണത്തിന് ശേഷം മോടമ്പടികുളം

നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

 

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് 'പാലക്കാട് ജില്ലയിലെ  വരള്‍ച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം സെപ്റ്റംബര്‍ നാലിന് വൈകിട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കുളം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി മുരുകദാസ് നിര്‍വഹിക്കും.

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം സതീഷ്, പഞ്ചായത്ത് മെമ്പര്‍മാര്‍, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ രാധ, ജനപ്രതിനിധികള്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വിജയകുമാര്‍ പങ്കെടുക്കും.

date