Skip to main content

മക്കള്‍ക്കൊപ്പം രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയുടെ പത്തനംതിട്ട നഗരസഭാതല ഉദ്ഘാടനം

  മക്കള്‍ക്കൊപ്പം രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വളരെ ശ്രദ്ധേയമായി. കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസികവും, ശാരീരികവും, പഠനപരവുമായ വിവിധ പ്രശ്നങ്ങള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും, അവ പരിഹരിക്കുന്നതിനുമുളള 12 നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് പരിപാടി നടത്തിയത്. പത്തനംതിട്ട നഗരസഭാ പരിധിയിലെ 18 സ്‌കൂളുകളിലെ 3682 രക്ഷിതാക്കളോട്് ഒരേ സമയം ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍ സംസാരിച്ചു.  
പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.എച്ച്. ഷാജി അധ്യക്ഷത വഹിച്ചു. എഇഒ എം.എസ്. സന്തോഷ് കുമാര്‍, ഹെഡ്മിസ്ട്രസ് സുമാ എബ്രഹാം, സംഘാടക സമിതി കണ്‍വീനര്‍ ഷാജി എ. സലാം, ജോയിന്റ് കണ്‍വീനര്‍മാരായ എസ്. സുനില്‍ കുമാര്‍, എഫ്. അജിനി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്, നഗരസഭ, പൊതു വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  
 

date