Post Category
സമം സാംസ്‌കാരിക ബോധവല്‍ക്കരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സമം സാംസ്‌കാരിക ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല പോസ്റ്റര്‍ പ്രകാശനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ നന്ദകുമാര്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍ ആദര്‍ശ് ചിറ്റാര്‍ എന്നിവര്‍ പങ്കെടുത്തു.
ഒരു വര്‍ഷം നീളുന്ന സമം സാംസ്‌കാരിക ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 4) ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments