Post Category
എഡ്യുക്കേറ്റര്‍ ഒഴിവ്
തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി എഡ്യുക്കേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എഡും മൂന്നു വര്‍ഷ അധ്യാപന പരിചയവും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് വരെയും വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളിലും ക്ലാസ്സ് എടുക്കണം. പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷ രേഖകള്‍ സഹിതം ജൂണ്‍ 16ന് വൈകുന്നേരം നാലിനകം സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ്, തൃക്കണാപുരം, തവനൂര്‍ 679573 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0494 2698400.
date
- Log in to post comments