Skip to main content

ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു

ദേശീയ അധ്യാപക ദിനാഘോഷത്തിന്റ  ഭാഗമായി  പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ എസ്.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്  ജേതാക്കളായ ഷാജി മാത്യു, അലക്സാണ്ടര്‍ പി ജോര്‍ജ് എന്നിവരെ ആദരിച്ചു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ബീനാറാണി ആദരപ്രഭാഷണം നടത്തി. ഡയറ്റ് ഫാക്കല്‍റ്റിയംഗം ഡോ.കെ.ഷീജ അവാര്‍ഡു ജോതാക്കളെ പരിചയപ്പെടുത്തി.   മഹാത്മാഗാന്ധി   യൂണിവേഴ്സിറ്റി   സ്‌കൂള്‍ ഓഫ്  പെഡഗോജിക്കല്‍ സയന്‍സസ് മേധാവി ഡോ.എ. മിനിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.കെ ദേവി സ്വാഗതവും പി.ജി സിന്ധു നന്ദിയും അറിയിച്ചു.

date