Skip to main content

സാമ്പത്തിക സഹായത്തിനുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

അക്കൗണ്ടന്റ് ജനറലിന്റെ  പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കും ധനസഹായം വിതരണം ചെയ്യുന്നതിന് നിലവില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പുറമേ എല്ലാ വര്‍ഷവും ഏപ്രില്‍, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ ധനസഹായം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കി അതിന്റെ സര്‍ട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സൈനിക ക്ഷേമ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം 2021 ആഗസ്റ്റ് മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിന്, ജീവന സാക്ഷ്യപത്രം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതല്ലെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.

 

date