Skip to main content

ട്രോളിങ് നിരോധനം ഇന്നു മുതല്‍: തയ്യാറെടുപ്പുകളായി

 ആലപ്പുഴ: ജില്ലയില്‍ ട്രോളിങ് നിരോധനം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.  ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം വരെയാണ് ട്രോളിംഗ് നിരോധന കാലയളവ്. 

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയുടെ പ്രധാന ലാന്റിങ് സെന്ററുകളിലും, തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണത്തിനായി അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.    ഈ കാലയളവില്‍ കടല്‍ പട്രോളിംഗിനും, കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി കായംകുളം അഴീക്കല്‍, വൈപ്പിന്‍ കേന്ദ്രീകരിച്ച് രണ്ട് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കും.  ട്രോളിംഗ് നിരോധനം മൂലം ജോലിയില്ലാതാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ സൗജന്യറേഷന്‍ അനുവദിക്കുന്നതാണ്.  

ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങളും, ഇന്‍ബോര്‍ഡ് വള്ളങ്ങളും മാത്രമേ മത്സ്യബന്ധനം നടത്താന്‍ അനുവദിക്കുകയുള്ളു.  ഇന്‍ബോര്‍ഡ് വള്ളത്തിനോടൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമേ അനുവദിക്കുകയുള്ളു.  ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍  എസ്. സുഹാസിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.സിയാര്‍, നൗഷര്‍ഖാന്‍.കെ. ജനപ്രതിനിധികള്‍, ട്രേഡ് യൂണിയനുകളുടെയും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികള്‍, പോലീസ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മത്സ്യഫെഡ്, ഹാര്‍ബര്‍ എഞ്ചിനിയറിംഗ്, പൊതുവിതരണം, തുറുമുഖ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.   

 

(പി.എന്‍.എ 1240/2018)

 

date