Skip to main content

കാര്‍ത്തികപളളി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ്  സയന്‍സില്‍ ഹ്രസ്വകാല കോഴ്സുകള്‍ 

ആലപ്പുഴ കാര്‍ത്തികപളളി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നു. കോഴ്സുകള്‍, കാലയളവ്, യോഗ്യത എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ): ഒരു വര്‍ഷം, ഡിഗ്രി പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ): ആറ് മാസം,  പ്ലസ് ടു പാസ്. ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ): ഒരു വര്‍ഷം, എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം): ആറ് മാസം, ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്): ആറ് മാസം, എസ്.എസ്.എല്‍.സി പാസ്.  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ): ആറ് മാസം, പ്ലസ് ടു പാസ്. യു.ജി.സി നെറ്റ് കോച്ചിംഗ് (കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, മാനേജ്മെന്റ്): നാല് മാസം, അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പി.ജി യോഗ്യത. പൈതണ്‍ പ്രോഗ്രാമിംഗ്: രണ്ട് മാസം, പ്ലസ് ടു പാസ്. ടാലി ഇ.ആര്‍.പി-9 ട്രെയിനിംഗ് പ്രോഗ്രാം: മൂന്ന് മാസം, പ്ലസ് ടു പാസ്. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് യൂസിംഗ് പി.എച്ച്.പി, മൈ-എസ്‌ക്യൂവല്‍ ആന്‍ഡ് സി.എസ്.എസ്: മൂന്ന് മാസം, ബി-ടെക്, ബി.സി.എ, ഡിപ്ലോമ, ബി.ബി.എ, എ.എം.ഐ.ഇ.  മലയാളം കമ്പ്യൂട്ടിംഗ്: രണ്ട് മാസം. എട്ടാം ക്ലാസ് മുതല്‍ മുകളിലോട്ട്.  കോച്ചിംഗ് ഫോര്‍ കോംപിറ്റേറീവ് എക്സാമിനേഷന്‍സ് (പി.എസ്.സി യു.പി.എസ്.സി): ആറ് മാസം, പ്ലസ് ടു പാസ്. കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റട്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്,  രണ്ട് മാസം, പ്ലസ് ടു പാസ്. ഫോണ്‍: 0479 2485370, 2485852, 8547005018.

date