Skip to main content

ആയിരം സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

നവകേരള ദൗത്യത്തിന്‍റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ആയിരം സ്ക്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നു. പൊളിക്കേണ്ട പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ച് മെയ് 25 നകം പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും. ആദ്യപടിയായി 2017-18 ബജറ്റില്‍ കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ 141 സ്ക്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുവാനും 229 സ്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാനും തീരുമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കു വിശദമായ പദ്ധതിരേഖ (ഡി പി ആര്‍) തയ്യാറാക്കുന്നതിനായി കിറ്റ്കോയെ ചുമതലപ്പെടുത്തി. കിറ്റ്കോ തയ്യാറക്കിയ ഡി പി ആര്‍ പ്രകാരം ജില്ലയിലെ 13 സ്കൂളുകള്‍ക്ക്  5 കോടിയുടെ പദ്ധതിയും 17 സ്കൂളുകള്‍ക്ക് 3 കോടി പദ്ധതിയും കിഫ്ബി അംഗീകരിച്ചിട്ടുണ്ട്.  മുല്ലശ്ശേരി ജി എച്ച് എസ് എസ്, ചേര്‍പ്പ് ജി വി എച്ച് എസ്, മണത്തല ജി എച്ച് എസ് എസ്, കടവല്ലൂര്‍ ജി എച്ച് എസ് എസ്, എറിയാട് ജി വി എച്ച് എസ്, കരൂപടന്ന ജി എച്ച് എസ് എസ്, ചാലക്കുടി ജി എം വി എച്ച് എസ്, നന്തിക്കര ജി എച്ച് എസ് എസ്, നടവരമ്പ് ജി ബി എച്ച് എസ്, പുത്തൂര്‍ ജി വി എച്ച് എസ്, തൃശൂര്‍ ജി ബി എച്ച് എസ് എസ്, വടക്കാഞ്ചേരി ജി ബി എച്ച് എസ് എസ്, ചെറുതുരുത്തി ജി എച്ച് എസ് എസ് എന്നിവയാണ് അഞ്ച് കോടി രൂപ അനുവദിച്ച സ്കൂളുകള്‍. എരുമപ്പെട്ടി ജി എച്ച് എസ് എസ്, പീച്ചി ജി വി എച്ച് എസ്, വില്ലടം ജി എച്ച് എസ് എസ്, ദേശമംഗലം ജി വി എച്ച് എസ് എസ്, തിരുവില്വാമല ജി വി എച്ച് എസ് എസ്, കൊടുങ്ങല്ലൂര്‍ ജി ജി എച്ച് എസ്, ചെമ്പൂച്ചിറ ജി എച്ച് എസ് എസ്, നാട്ടിക ജി എഫ് എച്ച് എസ് എസ്, വരവൂര്‍ ജി എച്ച് എസ് എസ്, ചേലക്കര എസ് എം ടി ജി എച്ച് എസ് എസ്, പഴയന്നൂര്‍ ജി എച്ച് എസ് എസ്, തൃക്കൂര്‍ ടി പി എസ് എച്ച് എസ്, പഴഞ്ഞി ജി വി എച്ച് എസ് എസ്, വടക്കാഞ്ചേരി ജി എച്ച് എസ് എസ്, കൊച്ചന്നൂര്‍ ജി എച്ച് എസ് എസ്, ജി എച്ച് എസ് എസ് പാഞ്ഞാള്‍ എന്നിവയാണ് 3 കോടി രൂപ അനുവദിച്ച് സ്കൂളുകള്‍. പദ്ധതിയുടെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗയോഗ്യമായ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുളള അധികാരം തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം ജില്ലാതലത്തില്‍ എല്‍ എസ് ജി എഞ്ചിനീയര്‍, പി ഡബ്ല്യൂ ഡി ബില്‍ഡിംഗ് ഡിവിഷന്‍ എഞ്ചിനീയര്‍, വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിക്ക് നല്‍കി. പഴയ കെട്ടിടങ്ങളുടെ മൂല്യം എഴുതി തളളുന്നതിന് തദ്ദേശ സ്ഥാപനത്തിന് അനുമതി നല്‍കി ഉത്തവായിട്ടുണ്ട്.
 

date