Skip to main content

ഗ്രീന്‍പ്രോട്ടോക്കോള്‍ : ഫര്‍ണ്ണീച്ചര്‍ അറ്റുകുറ്റപണി നടത്തി

സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ കളക്ടറേറ്റിലെ ഉപയോഗയോഗ്യമല്ലാത്ത കസേരകളുടെയും മേശകളുടെയും അറ്റകുറ്റപണി നടത്തി. ചാലക്കുടി ഗവണ്‍മെന്‍റ് ഐ ടി ഐ യിലെ എന്‍ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളാണ് അറ്റുകുറ്റപണികള്‍ നടത്തിയത്. തേക്കിലും ഈട്ടിയിലും തീര്‍ത്ത 25 ലക്ഷം കസേരകള്‍, മേശകള്‍, ബെഞ്ചുകള്‍ എന്നിവ അറ്റുകുറ്റപണികള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന് കൈമാറി. ഹരിതകേരളം ജില്ലാ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപണികള്‍. പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ 10 ദിവസം കൊണ്ടാണ് അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചത്. ഫര്‍ണീച്ചര്‍ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന് പുറമേ ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം സി റെജില്‍, ഹരിതകേരളം കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date