Skip to main content

വെള്ളാങ്കല്ലൂര്‍ - ചാലക്കുടി റോഡ് നവീകരണം :  പൊതുമരാമത്ത് വകുപ്പ് 15 കോടി അനുവദിച്ചു

എന്‍ എച്ച് 47 നെ ബന്ധിപ്പിക്കുന്ന വെള്ളാങ്കല്ലൂര്‍ - ചാലക്കുടി റോഡ് നവീകരണത്തിന് 15 കോടി രൂപയുടേയും പാറേപാടം കുരിശ് - വട്ടേംപാടം റോഡ് നവീകരണത്തിന് 13 കോടി രൂപയുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ അനുമതിയായി. പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എന്‍ എച്ച് 544 നെ ബന്ധിപ്പിക്കുന്ന ആമ്പല്ലൂര്‍ - കല്ലായി റോഡ് നവീകരണത്തിന് 10.5 കോടി അനുവദിച്ചു. റോഡിലെ കുഴികള്‍അടക്കുന്നതിനായി ഓര്‍ഡിനറി റിപ്പയറില്‍ ഉള്‍പ്പെടുത്തി 1.21 കോടി രൂപയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കി. മഴക്കാല പൂര്‍വ്വ മുന്നൊരുക്കമായി ഓടവൃത്തിയാക്കല്‍, കാട് വെട്ടിതെളിച്ച് വെള്ളക്കെട്ട് ഒഴിവാക്കല്‍, കള്‍വര്‍ട്ടുകളില്‍ അടിഞ്ഞുകൂടിയ മാലിന്യ നിര്‍മ്മാര്‍ജനം എന്നിവക്കായി 53 ലക്ഷം രൂപയും ചെലവഴിച്ചു. 
            അഴീക്കോട് - വാടാനപ്പള്ളി ബീച്ച് റോഡ് സാധുതപഠനം നടത്തി പണി ആരംഭിച്ചു . 30.40 ലക്ഷം രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ചു. വാടാനപ്പള്ളി ബീച്ച് റോഡ്മുതല്‍ സിംഗപ്പൂര്‍ പാലസ്സ് ജംങ്ഷന്‍ വരെയുള്ള ഭാഗത്തിന്‍റെ എസ്റ്റിമേറ്റും സമര്‍പ്പിക്കാനായി. എഫ് ഡി ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.5 ലക്ഷം രൂപ ചെലവില്‍ കാന നിര്‍മ്മാണം പൂര്‍ത്തീയാക്കി. ദേശീയപാതയിലെ പരസ്യബോര്‍ഡുകള്‍ കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന് 1.55 ലക്ഷം രൂപ ചെലവഴിച്ചു.

date