Skip to main content
കണ്ണൂര്‍ കലക്ടറായി എസ് ചന്ദ്രശേഖര്‍ ചുമതലയേറ്റു

ജില്ലാ കലക്ടര്‍ ചുമതലയേറ്റു

കണ്ണൂര്‍ കലക്ടറായി എസ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായും തലശ്ശേരി, തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളില്‍ സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ്, സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍, ഐ ടി മിഷന്‍ എന്നിവയുടെ ഡയറക്ടറുമായിരുന്നു. തമിഴ്‌നാട് സേലം സ്വദേശിയാണ്.
മുമ്പ് കണ്ണൂരില്‍ പ്രവര്‍ത്തിച്ചതിനാല്‍ കണ്ണൂരിനെ അറിയാമെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു

കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, സബ് കലക്ടര്‍ അനുകുമാരി, എ ഡി എം കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date