Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-09-2021

അഭിമുഖം സപ്തംബര്‍ 15ന്

ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഉദുമ പള്ളാരം ജീവനിയില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സപ്തംബര്‍ 15ന് രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ അഭിമുഖം നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0467 2952477.

കെല്‍ട്രോണില്‍ വെബ് ഡിസൈന്‍ കോഴ്‌സ്

കോഴിക്കോട് ജില്ലയിലെ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത പ്ലസ്ടു/വിഎച്ച്എസ്‌സി. കാലാവധി ആറുമാസം. ഫോണ്‍ 7012742011.

പരിശോധനക്ക് വിധേയരാവണം

സപ്തംബര്‍ ഏഴിന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായ അഞ്ചു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ അന്നേദിവസം ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷിക്കാം

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ അപേക്ഷകളുള്ള പക്ഷം പ്രവേശന പരീക്ഷയുടെ മാര്‍ക്ക്/പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാര്‍ക്ക്, വാര്‍ഷിക വരുമാനം എന്നിവക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ തലത്തില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍/പാര്‍ടൈം കണ്ടിഞ്ജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ധനസഹായത്തിന് അര്‍ഹരല്ല. ധനസഹായതുക അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. അപേക്ഷ നല്‍കുന്നതിനായി ംംം.രെവലാല.െംരറ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. കോഴ്‌സ് ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപത്രം(മേലധികാരി സാക്ഷ്യപ്പെടുത്തിയത്). മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍ നല്‍കുന്നത്). വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്(മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ) എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0497 2700708.

ഡാക് അദാലത്ത്

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ ഡാക് അദാലത്ത് സപ്തംബര്‍ 20ന് 11 മണിക്ക് പയ്യാമ്പലത്തുള്ള പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.
മെയില്‍, സ്പീഡ് പോസ്റ്റ്, പാര്‍സലുകള്‍, സേവിങ്‌സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയ പോസ്റ്റല്‍ വകുപ്പ് സംബന്ധിച്ച പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ -670001 എന്ന വിലാസത്തില്‍ സപ്തംബര്‍ 15നകം ലഭിക്കണം. കവറില്‍ ഡാക് അദാലത്ത് എന്ന് രേഖപ്പെടുത്തണം.

പ്രമാണ പരിശോധന

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രമാണ പരിശോധന സപ്തംബര്‍ 13 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അവരുടെ യോഗ്യത, വയസ്സ്, ജാതി തുടങ്ങിയവ തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സല്‍ സ്‌കാന്‍ ചെയ്ത് പ്രൊഫലില്‍ അപ് ലോഡ് ചെയ്യണം. എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം വെരിഫിക്കേഷന് അനുവദിച്ച തീയതില്‍ കൃത്യസമയത്ത് ജില്ലാ പി എസ് സി ഓഫീസില്‍ നേരിട്ട് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), മെക്കാനിക്ക് (മോട്ടോര്‍ വാഹനം) എന്നീ ദ്വിവര്‍ഷ ട്രേഡുകളിലേക്ക് പ്രവേശനം തുടങ്ങി. അപേക്ഷ ംംം.ശശേമറാശശൈീി.െസലൃമഹമ.ഴീ്.ശി ഓണ്‍ലൈനായി സപ്തംബര്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0490 2458650.

ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ചു

സപ്തംബര്‍ ഒന്നിന് കൂത്തൂപറമ്പ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ അടിയിലേര്‍പ്പെടുകയും ്‌മോശമായി പെരുമാറുകയും ചെയ്ത എം അര്‍ജുന്റെ 58/57/2019 നമ്പര്‍ കണ്ടക്ടര്‍ ലൈസന്‍സും  ബസ് ഡ്രൈവര്‍ ടി കെ റയീസിന്റെ കെ എല്‍ 582006004133 ഡ്രൈവിംഗ് ലൈസന്‍സും രണ്ടു മാസത്തേക്ക് താല്‍ക്കാലികമായി മരവിപ്പിച്ചതായി ആര്‍ ടി ഒ അറിയിച്ചു.

സൈക്കോളജി അപ്രന്റീസ്; അഭിമുഖം 14ന്

കാസര്‍കോട് എളേരിത്തട്ട് ഇ കെ എന്‍ എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0467-2241345.

ടെണ്ടര്‍ ക്ഷണിച്ചു

കാങ്കോല്‍ സീഡ് ഫാമിലേക്ക് ഞാറ് നടീല്‍ യന്ത്രം വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30 ന് ഉച്ചക്ക് 2.30 മണി വരെ. ഫോണ്‍: 04985280050.

date