തിരുവില്വാമല-പാറക്കോട്ടുകാവ് വെടിക്കെട്ടിന് അനുമതിയില്ല
തിരുവില്വാമല-പാറക്കോട്ടുകാവ് താലപ്പൊലി വെടിക്കെട്ട് നിരോധിച്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ അംഗീകരിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെതിരെ ദേവസ്വം ഏകോപന സമിതി ഹൈക്കോടതി സമീപിച്ചെങ്കിലും ജില്ലാ മജിസ്ട്രേറ്റിനോട് തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇടക്കാല വിധി പുറപ്പെടുവിക്കുകയാണുണ്ടായത്. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ദേവസ്വത്തിന് കഴിഞ്ഞില്ലെന്ന ജില്ലാ പോലീസ് (റൂറല്‍), തൃശൂര്‍ അഡീഷണല്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍, തലപ്പിളളി തഹസില്‍ദാര്‍, തിരുവില്വാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ന്‍റെ ഉത്തരവ് ശരിവെച്ചത്. മെയ് 13, 14 തീയതികളിലെ വെടിക്കെട്ട് അനുമതിക്കായിരുന്നു ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്.
- Log in to post comments