Skip to main content

ഗസ്റ്റ് ലക്ചറർ അഭിമുഖം

2021-22 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവിൽ ഗസ്റ്റ് ലക്ചററെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുമായി 17ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം.
പി.എൻ.എക്‌സ്. 3216/2021

date