Skip to main content

ജില്ലാതല പട്ടയ മേള 14 ന്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള പട്ടയവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സപ്തംബര്‍ 14 ചൊവ്വാഴ്ച രാവിലെ 11.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേളയില്‍ കെ സുധാകരന്‍ എം പി, എംഎല്‍എമാരായ എം വിജിന്‍, അഡ്വ സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ 830 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ജില്ലാതല പട്ടയമേളയില്‍ 116ഉം താലൂക്ക് കേന്ദ്രങ്ങളില്‍ 714ഉം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ലക്ഷം വീട് പദ്ധതി പ്രകാരം ഭൂമികൈവശം വെച്ചവര്‍ക്കുള്ള പട്ടയം 18, ലാന്റ് ട്രിബ്യൂണല്‍ പട്ടയം 805, ദേവസ്വം ഭൂമി പട്ടയം രണ്ട്, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കുന്ന മിച്ചഭൂമി പട്ടയം അഞ്ച് എന്നിങ്ങനെയാണ് ജില്ലയില്‍ വിതരണം ചെയ്യുക.

date