Skip to main content

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയാഴ്ച ജില്ലയില്‍

 

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സപ്തംബര്‍ 11 ശനിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  ഉച്ചക്ക് 2.45ന് കലക്ടറേറ്റില്‍ പിആര്‍ഡി പ്രതിമാസ വാര്‍ത്താ ബുള്ളറ്റിന്‍ പ്രകാശനം, മൂന്ന് മണിക്ക് താവക്കര സെന്റര്‍ പോയിന്റ് കോംപ്ലക്‌സില്‍ ജില്ലാ പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉദ്ഘാടനം, നാല് മണിക്ക് കരിമ്പം കൃഷിഫാമില്‍ കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ ഡിഎഇഎസ്‌ഐ പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് വിതരണം, അഞ്ച് മണിക്ക് തളിപ്പറമ്പിലെ ക്യാമ്പ് ഓഫീസ് എന്നിവിടങ്ങളിലാണ് പരിപാടി

date