കണ്ണൂര്‍ അറിയിപ്പുകള്‍ 10-09-2021
ഭരണാനുമതി ലഭിച്ചു
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 94,324 രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡിവിഷന്‍ 30 ല്‍പ്പെട്ട മുന്നണിമൊട്ട പ്രദേശത്ത് ഭാരതീയ സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം സപ്തംബര്‍ 13 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് സൂം വഴി ചേരും.
സൗജന്യ പരിശീലനം
കണ്ണൂര്‍ സര്‍വകലാശാലയുടെ എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു ജി സി നെറ്റ്/ജെആര്‍എഫ് പരീക്ഷ എഴുതുന്നവര്‍ക്കായി ജനറല്‍ പേപ്പറിന് 10 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, വാട്‌സ് ആപ് നമ്പര്‍, ഇ മെയില്‍ വിലാസം, നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ ueigb@kannuruniv.ac.in ലേക്ക് സപ്തംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്കകം അയക്കണം. സപ്തംബര്‍ മൂന്നാംവാരത്തില്‍ തുടങ്ങുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. ക്ലാസുകള്‍ പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ മാത്രം അപേക്ഷിക്കുക. നേരത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് വീണ്ടും പ്രവേശനം ലഭിക്കില്ല. ഫോണ്‍: 7907358419, 9495723518.
അധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. ഹയര്‍ സെക്കണ്ടറി റിട്ടയേര്‍ഡ് അധ്യാപരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 15 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 940000965, 9847175946.
മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു
വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷക ബി പി എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടതായിരിക്കണം. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാകുകയും നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയതിനാല്‍ വിധവക്ക് സമാനമായി തീര്‍ന്നിട്ടുള്ള കുടുംബങ്ങളില്‍പെട്ട വനിതകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. പുനര്‍ വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബി പി എല്‍/മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച സാക്ഷ്യപ്പെടുത്തിയ രേഖ (റേഷന്‍ കാര്‍ഡിന്റെ കോപ്പി), അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ അതത് സ്ഥലത്തെ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സപ്തംബര്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700708. ഇ മെയില്‍: wcdkannur@gmail.com.
സ്റ്റാഫ് നഴ്‌സ് ഒഴിവ്
ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി/ ബി എസ് സി നഴ്‌സിംഗ് ആണ് യോഗ്യത. ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം സപ്തംബര്‍ 14ന് രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
വണ്‍ടൈം രജിസ്‌ട്രേഷന്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എപ്ലോയബിലിറ്റി സെന്റര്‍ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. സപ്തംബര്‍ 15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ നടക്കുന്ന പരിപാടിയില്‍ 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. ഉദ്യോഗാര്‍ഥികള്‍ ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ആധാര്‍/ വോട്ടേഴ്‌സ് ഐഡി /പാസ്‌പോര്‍ട്ട്/പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.ഫോണ്‍: 0497 2707610, 6282942066.
സൈക്കോളജി അപ്രന്റീസ് നിയമനം
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ ജീവനി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് വെല്‍ബീയിംഗ് പദ്ധതിയുടെ ഭാഗമായി താല്‍ക്കാലിക സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 17 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം.
ഇ ബുള്‍ജെറ്റ് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മരവിപ്പിച്ചു
ഇ ബുള്‍ജെറ്റ് കെ എല്‍ 73 ബി 777 ട്രാവലര്‍/ക്യാമ്പര്‍ വാഹനം മോട്ടോര്‍ വാഹന ചട്ട ലംഘനങ്ങളുടെ പേരില്‍ ആഗസ്ത് ഏഴിന് കണ്ണൂര്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒ കസ്റ്റഡിയിലെടുത്തിരുന്നു. രജിസ്റ്റേര്‍ഡ് ഉടമക്ക് നല്‍കിയ നോട്ടീസില്‍ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് മരവിപ്പിച്ചതായി ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.
വിചാരണ മാറ്റി
കൂത്തുപറമ്പ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ സപ്തംബര്‍ 14ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടയകേസുകളുടെ വിചാരണ സപ്തംബര്‍ 27 ലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ കൂത്തുപറമ്പ് തഹസില്‍ദാര്‍ അറിയിച്ചു.
ബോണസ് തര്‍ക്കം പരിഹരിച്ചു
കണ്ണൂര്‍ താലൂക്കിലെ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റുകളില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ 2020-21 വര്‍ഷത്തെ ബോണസ് തര്‍ക്കം പരിഹരിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 ജി ജയേഷിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മാസ ശമ്പളം 10,000 രൂപ പരിധി കണക്കാക്കി അതിന്റെ 18% ബോണസ് നല്‍കാന്‍ തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകള്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് അച്ചടിച്ച മെഡിസിന്‍ കവര്‍, എക്‌സ്‌റെ കവര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സപ്തംബര്‍ 29 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2322150.
- Log in to post comments