Skip to main content

കൊടുവള്ളിയിൽ നൽകിയത് 20,000 സ്പോട്ട് വാക്സിൻ; മൂന്നാം ഘട്ടം ആരംഭിച്ചു

 

 

 

കൊടുവള്ളി നഗരസഭയിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രാദേശിക ക്യാമ്പുകളിലൂടെ 20,000 സ്പോട്ട് വാക്‌സിൻ പൂർത്തീകരിച്ചു. കൊടുവള്ളി, തലപ്പെരുമണ്ണ, കരുവംപോയിൽ, വാവാട്, മാനിപുരം, സൗത്ത് കൊടുവള്ളി എന്നിവിടങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഇരുപതിനായിരത്തിലധികം പേർക്ക് സ്പോട്ട് വാക്‌സിൻ നൽകാൻ കഴിഞ്ഞത്. കൗൺസിലർമാരും ആശാ വർക്കർമാരും ചേർന്ന് നേരത്തെ ഓൺലൈൻ വഴി പ്രത്യേക രജിസ്ട്രേഷൻ നടത്തിയാണ് ആളുകളെ വാക്‌സിൻ കേന്ദ്രങ്ങളിലെത്തിച്ചത്.
60 വയസ്സ്, 45 വയസ്സ് കഴിഞ്ഞവർ പൂർണ്ണമായും വാക്‌സിൻ എടുത്തതിനു ശേഷമാണ് 18 വയസ്സ് മുതലുള്ളവർക്ക് വാക്‌സിൻ നൽകാൻ തുടങ്ങിയത്. പ്രാദേശിക ക്യാമ്പുകൾ വഴി 80 ശതമാനം പേർക്ക് വാക്‌സിൻ നൽകാൻ സാധിച്ചു. ഇതോടൊപ്പം വീടുകളിൽ കിടപ്പ് രോഗികൾക്കുള്ള വാക്‌സിനേഷനും രണ്ടാം ഘട്ടം പൂർത്തിയായി വരുന്നു. ആരോഗ്യ വിഭാഗത്തിന് ആവശ്യമായ ജീവനക്കാരെ നഗരസഭ തന്നെയാണ് ഒരുക്കിയത്. നഗരസഭയിലെ വ്യാപാരികൾ, സന്നദ്ധ സേവകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബുകൾ എന്നിവരുടെ കൂട്ടായ്മയും സഹകരണവും സഹായകരമായി. അതിവേഗതയിൽതന്നെ നഗരസഭയിൽ വാക്‌സിനേഷൻ പൂർത്തീകരിക്കാനുള്ള യജ്ഞത്തിലാണ് നഗരസഭയും ആരോഗ്യ വകുപ്പുമെന്ന് ചെയർമാൻ പറഞ്ഞു. മൂന്നാം ഘട്ട ക്യാമ്പിന്റെ ഉദ്ഘടനം നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ എം സുഷിനി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി മൊയ്‌തീൻ കോയ, കൗൺസിലർമരായ പി വി ബഷീർ, പ്രീത കെ തുടങ്ങിയവർ പങ്കെടുത്തു

date