Skip to main content

ജലഗുണനിലവാര പരിശോധന ലാബുകൾ    ഉദ്ഘാടനം ചെയ്തു

 

 

 

 കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ നാല് സ്കൂളുകളിൽ സ്ഥാപിച്ച ജലഗുണനിലവാര പരിശോധന ലാബുകൾ   തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിൽ അവബോധം വളർത്തുന്ന ഹരിത കേരളം മിഷൻ്റെ  പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

 ജി.എച്ച് എസ്സ് എസ്സ് മെഡിക്കൽ കോളേജ് ക്യാമ്പസ്, ജി.എച്ച് എസ്സ് എസ്സ് കുറ്റിച്ചിറ, ജി.എച്ച് എസ്സ് എസ്സ് ആഴ്ചവട്ടം, ജി.വി.എച്ച് എസ്സ് എസ്സ് മീഞ്ചന്ത  സ്കൂളുകളിലാണ് കഴിഞ്ഞ ടേമിൽ കോഴിക്കോട് സൗത്ത് എംഎൽഎ ആയിരുന്ന ഡോ. എം.കെ. മുനീറിന്റെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി ലാബുകൾ സ്ഥാപിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിൽ  നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സ്കൂൾ ക്യാമ്പസിലെ കിണർ വെള്ളത്തിൻ്റെ  പരിശോധന റിപ്പോർട്ട് മന്ത്രി സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി. 

യോഗത്തിൽ കോഴിക്കോട് കോർപറേഷൻ വാർഡ് കൗൺസിലർ സുജാത കൂടത്തിങ്കൽ, 
പിടിഎ പ്രസിഡന്റ് വിനോദ് കുമാർ കിഴക്കേതൊടി, എം.പി. ടി എ പ്രസിഡന്റ്
അജിതകുമാരി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷീന കൃഷ്ണൻ, അധ്യാപകരായ ബി സ്മിത,  കെ.ഷിബി ഭരതൻ, കെ.ചേതന, അബ്ദുൽ ഗഫൂർ കെ.പി, ഹയർ സെക്കണ്ടറി വിദ്യാർത്ഥി പ്രതിനിധി അങ്കിത ഭീംറാവു മാനെ, ഹരിത കേരളം ജില്ലാ മിഷൻ റിസോഴ് പേഴ്സൺമാരായ പി.പ്രിയ, പി.കെ.ജസ്ലിൻ, എ.രാജേഷ്, പി.എസ്.സുദിന,  സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date