Skip to main content

ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ 14ന്

പത്തനംതിട്ട ജില്ലയില്‍ എന്‍സിസി/സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2  (എച്ച്ഡിവി) (എക്‌സ്-സര്‍വീസ്‌മെന്‍ മാത്രം) (എന്‍സിഎ-മുസ്ലിം) (കാറ്റഗറി നമ്പര്‍. 530/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ (ടി-ടെസ്റ്റ് + റോഡ് ടെസ്റ്റ് ) എറണാകുളം കളമശേരി ഗവണ്‍മെന്റ് ഐടിഐ ഗ്രൗണ്ടില്‍ ഈ മാസം 14 ന് രാവിലെ ആറു മുതല്‍ നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  നല്‍കിയിട്ടുണ്ട്. നിലവിലെ ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രായോഗിക പരിക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗര്‍ത്ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

date