Skip to main content

ബാങ്ക് വായ്പയ്ക്ക് പലിശ ഇളവ്: അപേക്ഷിക്കാം

മൃഗ സംരക്ഷണ മേഖലയിലെ സംരംഭങ്ങള്‍ക്കായി ബാങ്ക് മുഖേന വായ്പയെടുത്തവര്‍ക്ക് പലിശ ഇളവിന് അപേക്ഷിക്കാം. ഇതിനായി ബാങ്ക്  വഴി വായ്പ എടുത്തിട്ടുള്ളതും, കൃത്യമായി തിരിച്ചടവ് പാലിക്കുന്നതുമായ പത്തനംതിട്ട നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക്  സര്‍ക്കാര്‍ നല്‍കുന്ന പലിശ ഇളവ് (ഇന്ററസ്റ്റ് സബ്-വെന്‍ഷന്‍) ലഭിക്കുന്നതിനായി പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം.   വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട  ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2270908, ഇ-മെയില്‍ : dvcpta.ahd@kerala.gov.in.

date