Skip to main content

സംരംഭാനുമതി  :  ശില്‍പശാല നടത്തി 

വ്യവസായ  സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേഗത്തില്‍ അനുമതി  ലഭ്യമാക്കുന്നതിനുവേണ്ടി സംരംഭാനുമതി  എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ  ആഭിമുഖ്യത്തില്‍  ഏക ദിന ശിലപശാല സംഘടിപ്പിച്ചു.  മേയര്‍ അജിത ജയരാജന്‍ ശില്‍ശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ  വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കൃപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫിലിപ്പ് എം മുളയക്കല്‍, ജി  പ്രണാബ്,ആര്‍ സമിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  ഈസ് ഓഫ് ഡൂയിംഗം ബിസിനസ്- കേരള ഇന്‍വെസറ്റ്മെന്‍റ്െ  പ്രൊമോഷന്‍  ആന്‍ഡ്  ഫെസിലിറ്റേഷന്‍ ആകട് എന്ന വിഷയത്തെ കുറിച്ച് പി പ്രശാന്തും  വ്യവസായ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും  പ്രദേശിക സാമ്പത്തിക വികസനവും  എന്ന വിഷയത്തെ കുറിച്ച് എം കെ  രവിന്ദ്രനാഥും  വിഷയങ്ങള്‍ അവതരിപ്പിച്ചു.
 

date