ജീതുവിന്‍റെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
അകന്നു കഴിയുന്ന ഭര്‍ത്താവ് കുടുംബശ്രീ സംഘടിപ്പിച്ച അയല്‍കൂട്ടത്തിലേക്ക് വന്ന് ഭാര്യയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം കുടുംബശ്രീ കോ-ഓര്‍ഡിനേറ്ററും പഞ്ചായത്ത് സെക്രട്ടറിയും വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആള്‍ക്കുട്ടത്തിന്‍റെ കണ്‍മുന്നില്‍ ജീതുവിനെ കൊലപ്പെടുത്തിയതിന് ശേഷം പോലീസ് സ്വീകരിച്ച തുടര്‍ നടപടികള്‍ തൃശൂര്‍ റൂറല്‍ പോലീസ് സൂപ്രണ്ട് വിശദീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഏപ്രില്‍ 29 നാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ വെളളിക്കുളങ്ങര സ്വദേശിനി ജീതുവിനെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. അന്വേഷണ റിപ്പോര്‍ട്ടും വിശദീകരണങ്ങളും മൂന്നാഴ്ചക്കകം ലഭിക്കണമെന്നാണ് നിര്‍ദ്ദേശം. കേസ് മെയ് 24 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
- Log in to post comments