Post Category
അദാലത്ത് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
ഡാഷ്ബോര്‍ഡ് പുറത്തിറക്കി
വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ഡാഷ്ബോര്‍ഡ് സജ്ജീകരിച്ചു. വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ജില്ലയുടെ ഡാഷ്ബോര്‍ഡ് പുറത്തിറക്കി. Industry.kerala.gov.in എന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് സംവിധാനം. വെബ്സൈറ്റിന്റെ മുകള്‍ ഭാഗത്ത് വലതു വശത്തായാണ് ലിങ്ക് നല്‍കിയിരിക്കുന്നത്.
അദാലത്തില്‍ ലഭിച്ച പരാതികള്‍ അവയുടെ നിലവിലെ സ്ഥിതി എന്നിവ ഇതില്‍ ലഭ്യമാകും. സ്വീകരിച്ച പരാതികള്‍, തള്ളിയ പരാതികള്‍, മാറ്റി വെച്ചത് എന്നിങ്ങനെ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കണ്ണൂര്‍ ജില്ലയുടെ ഡാഷ്ബോര്‍ഡില്‍ 94 പരാതികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
date
- Log in to post comments