Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-09-2021

അപകട മരണം; ഇന്‍ഷുറന്‍സ് തുക കൈമാറി

കാഞ്ഞിരങ്ങാട് 2019 ഒക്ടോബറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ജിതില്‍ കുമാറിന്റെ അമ്മ രജനിക്ക് ന്യൂ ഇന്ത്യ ഇന്ഷുറന്‍സ് കമ്പനി അനുവദിച്ച 19.83 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി നടത്തിയ പ്രീ-ടോക്ക് അദാലത്തിലാണ് നഷ്ടപരിഹാര കേസ് തീര്‍പ്പാക്കിയത്. തുക നിക്ഷേപിച്ചതിന്റ സ്റ്റേറ്റ്‌മെന്റാണ്്  തളിപ്പറമ്പ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും തളിപ്പറമ്പ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജുമായ സി മുജീബ് റഹിമാന്‍ അദാലത്തില്‍ കൈമാറി. നാഷണല്‍ ലോക് അദാലത്തിന്റെ മുന്നോടിയായാണ് പ്രീ ടോക് അദാലത്ത് സംഘടിപ്പിച്ചത്.

വയോ അമൃതം പദ്ധതിയില്‍ താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോഅമൃതം പദ്ധതിയില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഏഴാം ക്ലാസ് പാസ് ആണ് യോഗ്യത.  അപേക്ഷകര്‍ കണ്ണൂര്‍, തളിപ്പറമ്പ, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ സപ്തംബര്‍ 17 ന് രാവിലെ 10.30 ന് വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2700911.

കാണ്‍മാനില്ല

ഇരിക്കൂര്‍ കുന്നുമ്മല്‍ വി കെ ഗോവിന്ദനെ (70) ഇരിക്കൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലിരിക്കെ കാണാതായി.  ഇരിക്കൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്  അനേ്വഷണം തുടങ്ങി.  എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണം.  ഫോണ്‍: 0460 2257100(ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍), 9497980850 (സബ് ഇന്‍സ്‌പെക്ടര്‍). ഇ മെയില്‍: shoirkrknr.pol@kerala.gov.in.

പട്ടികജാതി ഉദേ്യാഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി വിഭാഗത്തിലെ ഉദേ്യാഗാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു.  മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് നല്‍കും.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 18-26.
താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സപ്തംബര്‍ 27നകം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com ലോ അയക്കണം. അപേ

date