Skip to main content

പാഠപുസ്തക, യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം ഇന്ന്

സംസ്ഥാന മന്ത്രിസഭ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ പാഠപുസ്തക-കൈത്തറി യൂണിഫോം വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30 ന് തൃശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ ബീനമുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ആര്‍ മല്ലിക സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനോഹര്‍ ജവഹര്‍ നന്ദിയും പറയും.

date