Skip to main content

മലമ്പനി നിര്‍മ്മാജ്ജനത്തിന് ശക്തമായ നടപടി : ജില്ലാ കളക്ടര്‍

മലമ്പനി ജില്ലയില്‍ നിന്ന് 2020 ഓടെ നിര്‍മ്മാജ്ജനം ചെയ്യാന്‍ ശക്തമായ നടപടികള്‍ കൈകൊളളാന്‍ ജില്ലാതല യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹൈ റിസ്ക് ഏരിയകകളില്‍ അടുത്തടുത്ത സമയങ്ങളില്‍ സര്‍വെ നടത്തണം. ഈ ഏരിയകകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരണം. രോഗം കണ്ടെത്തിയാല്‍ ചികിത്സയ്ക്ക്  വിമുഖത കാണിക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  തൃശൂര്‍ കോര്‍പറേഷന്‍, ഗുരുവായൂര്‍, കുന്നംകുളം മുനിസിപ്പാലിറ്റികള്‍, മാള, കടപ്പുറം, പെരിഞ്ഞനം, തിരുവില്വാമല, എരുമപ്പെട്ടി, മറ്റത്തൂര്‍ ബ്ലോക്ക് എന്നിവയാണ് ജില്ലയിലെ മലമ്പനി ഹൈ റിസ്ക് ഏരിയകകള്‍. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date