Post Category
റേഷന്‍ വിതരണം മെയ് 10 വരെ നീട്ടി
ഏപ്രിലെ ഭക്ഷ്യധാന്യങ്ങളുടെ വിതരണം മെയ് 10 വരെ നീട്ടി. ജില്ലയിലെ എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീന്‍ വഴിയാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം നടത്തുന്നത്. ഓരോ റേഷന്‍ കാര്‍ഡിനും അര്‍ഹമായ റേഷന്‍വിഹിതം കൃത്യമായ വിലയിലും അളവിലും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ദേശീയഭക്ഷ്യഭദ്രതാ നിയമത്തിന്‍റെ ഭാഗമായാണ് റേഷന്‍കടകളില്‍ ഇ-പോസ് മെഷീന്‍ വെച്ചിട്ടുളളത്. എല്ലാ റേഷന്‍ ഉപഭോക്താക്കളും ബില്ല് റേഷന്‍കടക്കാരില്‍ നിന്നും ചോദിച്ചു വാങ്ങേണ്ടതും അവര്‍ക്ക് അര്‍ഹതപ്പെട്ട അളവില്‍ റേഷന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇ-പോസ് മെഷീന്‍ നിന്നും ലഭിക്കുന്ന ബില്ല് ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടതില്ലെന്നും സപ്ലൈ ഓഫീസില്‍ എല്‍പിക്കണമെന്നുളള പ്രചാരണം വ്യാജമാണെന്നും ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കരുതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments