Post Category
ഫാം പ്ലാന്‍ രൂപീകരണം : കര്‍ഷകമിത്ര ഉദ്ഘാടനം
കുന്നംകുളം നഗരസഭയുടെ ഫാം പ്ലാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ യോഗവും കര്‍ഷകമിത്ര പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനവും നടന്നു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയില്‍പ്പെടുന്ന ആര്‍ത്താറ്റ്, കുന്നംകുളം കൃഷിഭവനുകളുടെ കൃഷിയിടങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. രണ്ട് കൃഷിഭവനുകളുടെ വിവരക്രോഡീകരണത്തിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 20000 രൂപ അനുവദിച്ചു. തുക നിര്‍വ്വഹണ ഏജന്‍സിക്ക് കൈമാറി ഫാം പ്ലാന്‍ തയ്യാറാക്കും. യോഗത്തില്‍ നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ ഷാജി ആലിക്കല്‍, മിഷ സെബാസ്റ്റ്യന്‍, സുമ ഗംഗാധരന്‍, ഗീതശശി, കൃഷി ഓഫീസര്‍ കെ ഗംഗാധരന്‍, എ എഫ് ഒ ലളിതാകുമാരി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments