സംരംഭാനുമതി : ഏകദിന ശില്‍പശാല ഇന്ന്
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേഗത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുളള ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്സ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ രൂപം നല്‍കിയ കേരള ഇന്‍വെസറ്റ്മെന്‍റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് 2017 നെക്കുറിച്ച് ഇന്ന് (മെയ് 3) രാവിലെ 10 തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. മേയര്‍ അജിത ജയരാജന്‍ ശില്‍ശാല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. സംരംഭക വികസനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. ആക്ടിനെക്കുറിച്ച് കെ എസ് ഐ ഡി സി ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ഡെപ്യൂട്ടി മാനേജര്‍ പി പ്രശാന്ത് ക്ലാസ്സെടുക്കും. വ്യവസായ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും പ്രാദേശിക വികസനവും എന്ന വിഷയത്തില്‍ കില എക്സ്റ്റന്‍ഷന്‍ ഫാല്‍ക്കറ്റി എം കെ രവീന്ദ്രനാഥ് വിശദീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍ സ്മിത തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായം തുടങ്ങുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നുളള അനുമതിക്ക് കാലതാമസം, നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ എന്നിവ പരിഹരിച്ച് 30 ദിവസത്തിനകം അനുമതി നല്‍കുന്ന വിധത്തിലാണ് ചട്ടങ്ങള്‍ പരിഷ്ക്കരിച്ചിട്ടുളളത്.
- Log in to post comments