Skip to main content

സൗജന്യ പാഠപുസ്തക-യൂണിഫോം വിതരണം 3 ന്

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ പാഠപുസ്തകങ്ങളുടെയും സൗജന്യകൈത്തറി യൂണിഫോമിന്‍റെയും ജില്ലാതല വിതരണോദ്ഘാടനം മെയ് 3 രാവിലെ 11.30 ന് തൃശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. 17380 ല്‍ പ്പരം കുട്ടികള്‍ക്ക് സൗജന്യ കൈത്തറിയൂണിഫോമും 215567 ല്‍ പരം കുട്ടികള്‍ക്ക് സൗജന്യപാഠപുസ്തകവും നല്‍കും.

date