Skip to main content

ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം 

ജില്ലാ ചൈല്‍ഡ് ലൈന്‍ അഡ്വൈസറി ബോര്‍ഡ് സെപ്തംബര്‍ 2017 മുതല്‍ മാര്‍ച്ച് 2018 വരെ കുട്ടികളുമായി ബന്ധപ്പെട്ട പീഡന കേസുകള്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ലൈംഗിക പീഡനം, ഭിക്ഷാടനം, ശൈശവ വിവാഹം, ഒളിച്ചോട്ടം, ബാലവേല എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുളള 402 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഗ്രാമപഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, ജില്ലാ നിയമസഹായ സമിതി (ഡി എല്‍ എസ് എ) എന്നിവ മുഖാന്തിരം വ്യാപകമായ ബോധവത്ക്കരണ പ്രചാരണം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പൊതുസ്ഥലങ്ങളില്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ പതിക്കുന്നതിനും വീടുവീടാന്തരം നോട്ടീസ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.  യോഗത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡോ. എം സി റെജില്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡബ്ല്യൂ സി ചെയര്‍മാന്‍ പി ഒ ജോര്‍ജ്ജ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സ്മിത സതീഷ്, പോക്സോ സ്പെഷ്യല്‍ പബ്ലിക് പ്രോക്സിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

date