Skip to main content

വ്യക്തിത്വ വികസനത്തില്‍ സൗജന്യ പരിശീലനം

 

 

 

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള മത്സപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ സൗജന്യ പരിശീലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ  സ്‌റ്റൈപെന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ മൂന്ന്  വര്‍ഷ ഡിപ്ലോമയോ എഞ്ചിനീയറിംഗ് കോഴ്‌സോ പാസ്സായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26നും മദ്ധ്യേ. താല്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍,  മണ്ണന്തല പി.ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com ഇ മെയില്‍ വിലാസത്തിലോ സെപ്തംബര്‍ 27 നകം അപേക്ഷിക്കണം. അപേക്ഷാ ഫോം www.cybersri.org ല്‍ ലഭ്യമാണ്. ഫോണ്‍ 0471 2933944, 9947692219, 9447401523.

date