Skip to main content

ചന്ദനക്കുന്ന് എസ്.എം.എസ്.ജി യു.പി സ്‌കൂളിന്റെ കെട്ടിട ശിലാസ്ഥാപനം ഇന്ന് (14) മുഖ്യമന്ത്രി നിര്‍വഹിക്കും

ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്‍മെന്റ് യു.പി. സ്‌കൂളിന്റെ  കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്  (സെപ്റ്റംബര്‍ 14 ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി  വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായിരിക്കും.  

  സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി 1.43 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

 

 

 

date