Skip to main content

കാക്കശേരി സ്‌കൂളില്‍ പ്രഭാത ഭക്ഷണ വിതരണം തുടങ്ങി

കാക്കശേരി സര്‍ക്കാര്‍ എല്‍ പി സ്‌ക്കൂളില്‍ പ്രഭാത ഭക്ഷണ വിതരണത്തിന് തുടക്കമായി. ജനകീയാസൂത്ര പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം രൂപ ചിലവിലാണ് പ്രഭാത ഭക്ഷണത്തിന്റെ രണ്ടാഘട്ടം ആരംഭിച്ചത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു കെ ലതിക അധ്യക്ഷത വഹിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണമായി ഏത്തപ്പഴം നല്‍കും. ബാക്കി നാലു ദിവസവും മുട്ട, പാല്‍ എന്നിവയാണ് നല്‍കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും പ്രഭാത ഭക്ഷണം ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളായ ലീല പരമേശ്വരന്‍, ആലീസ് പോള്‍, കെ.എസ് സദാനന്ദന്‍, പി.എസ് വേലായുധന്‍, സി.എഫ് രാജന്‍, കെ.ആര്‍.രഞ്ജിത്ത്, ആസൂത്രണ സമിതി അംഗം പി.ജി സുഭിദാസ്, ഷാജി കാക്കശ്ശേരി, പ്രധാന അധ്യാപിക സി.എസ് മോളി, സ്റ്റാഫ് സെക്രട്ടറി പ്രിന്‍സി തോമസ്  എന്നിവര്‍ പങ്കെടുത്തു.

date