Skip to main content

ഓര്‍ഫനേജ് കൗണ്‍സിലര്‍ ഒഴിവ്

 

ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഒഴിവ് വന്നിട്ടുള്ള  ഓര്‍ഫനേജ് കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 14,000 രൂപ വേതനം ലഭിക്കും.

യോഗ്യത എം എസ് ഡബ്ലിയു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്),  എം എ/ എം എസ് സി സൈക്കോളജി,  എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 വൈകുന്നേരം 5 മണി.  വിശദവിവരങ്ങളും അപേക്ഷാ ഫോമും സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും.

date