കിള്ളിയാര്‍ സിറ്റി മിഷന്‍ വാര്‍ഡ്തല യോഗം ആരംഭിച്ചു
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ കിള്ളിയാര്‍ ശുചീകരണ യജ്ഞം - കിള്ളിയാര്‍ സിറ്റി മിഷന്റെ ഭാഗമായുള്ള ആദ്യ വാര്‍ഡ്തല ജനകീയ കണ്‍വെന്‍ഷന്‍ തുരുത്തുംമൂല വാര്‍ഡില്‍ മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കിള്ളിയാര്‍ സിറ്റി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നതെന്നും പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെ തെളിവാണിതെന്നും മേയര്‍ പറഞ്ഞു. വഴയില വിന്നേഴ്‌സ് ക്ലബ്ബില്‍ നടന്ന കണ്‍വെന്‍ഷനില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പേരൂര്‍ക്കട കൗസിലര്‍ പി.എസ്. അനില്‍കുമാര്‍, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു, കൗണ്‍സിലര്‍ എസ്. മധുസൂദനന്‍ നായര്‍, ആസൂത്രണ സമിതി അംഗം ഡോ. സി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എ സുഹൃത്കുമാര്‍ പദ്ധതി വിശദീകരിച്ചു. തുരുത്തുംമൂല വാര്‍ഡ് പ്രദേശത്തെ കിള്ളിയാറിന്റെ ശുചീകരണത്തിന് എല്ലാ ശ്രമങ്ങളും നടത്തുതിന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വി. വിജയകുമാര്‍ ചെയര്‍മാനും വാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. വാര്‍ഡില്‍ ചെറുപാലോട് ഭാഗം, മടത്തുവിളാകം-മണികണ്‌ഠേശ്വരം, ചാവടിത്തറയ്ക്കല്‍, വിന്നേഴ്‌സ് നഗര്‍, ശാസ്താ നഗര്‍, ഐശ്വര്യ ഗാര്‍ഡന്റ്, കെ.കെ. ഗാര്‍ഡന്‍സ്-പുലരി ഗാര്‍ഡന്‍സ്-ചൈതന്യ, രാധാകൃഷ്ണ ലെയിന്‍, വഴയില എിവിടങ്ങളില്‍ പ്രാദേശിക നിര്‍വഹണ സമിതി രൂപീകരിക്കുന്നതിനുള്ള യോഗങ്ങള്‍ ചേരുന്നതിനും ജൂലൈ 14 ന് മുമ്പായി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനും തീരുമാനിച്ചു.
(പി.ആര്‍.പി 1636/2018)
- Log in to post comments