Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരമുള്ള പരമാവധി വായ്പ തുക ഒരു കോടി രൂപയില്‍ നിന്ന് രണ്ടു കോടിയായി വര്‍ധിപ്പിച്ചു.  സി.ഡി.എസുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നാലു മുതല്‍ അഞ്ചു ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യും.  അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപവരെ വായ്പ ലഭ്യമാകും.  ഒരംഗത്തിന് പരമാവധി 60,000 രൂപ വരെ വായ്പ ലഭിക്കും.  75 ശതമാനം എങ്കിലും ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇത്തരത്തില്‍ വായ്പ ലഭിക്കുന്നത്.  വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത / ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം.  തിരിച്ചടവ് കാലാവധി 36 മാസം.
    കോര്‍പറേഷനില്‍ നിന്നും നിലവില്‍ വായ്പ എടുത്തിട്ടുള്ള സി.ഡി.എസുകള്‍ക്കും വായ്പ ലഭിക്കും.  രണ്ടുകോടി രൂപയില്‍ നിന്നും നിലവിലുള്ള വായ്പയില്‍ തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുക (മുതല്‍) കുറവ് ചെയ്തശേഷം ബാക്കി തുകയാണ് വായ്പയായി അനുവദിക്കുന്നത്.  അപേക്ഷാഫോറം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.  www.ksbcdc.com  പൂരിപ്പിച്ച അപേക്ഷ കോര്‍പറേഷന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമുള്ള ജില്ലാ ഓഫീസില്‍ നല്‍കണം.
(പി.ആര്‍.പി 1641/2018)

date