Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

 

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.  2017-18 സാമ്പത്തികവര്‍ഷത്തെ ഐ.സിഡി.എസ്. പദ്ധതി പ്രകാരം 4.16 ലക്ഷം രൂപ വിനിയോഗിച്ചാണ് ട്രൈസൈക്കിള്‍, ഹിയറിംഗ് എയ്ഡ്, വീല്‍ചെയര്‍ തുടങ്ങിയവ വാങ്ങിയത്.  ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ തെരഞ്ഞെടുത്ത 30 പേര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുന്ദരേശന്‍ അധ്യക്ഷയായി.  സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സാമൂഹികനീതി വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി 1643/2018)

date