മൃഗ സംരക്ഷണ മേഖലയിലെ സംരംഭകര്‍ക്ക് ഏകദിന പരിശീലനം
റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, ഏകദിന പരിശീലന പരിപാടി വെള്ളിയാഴ്ച്ച (സെപ്റ്റംബര്‍ 17) രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നടക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പരിശീലനം ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷത വഹിക്കും.
ആട് വളര്‍ത്തല്‍ ശാസ്ത്രീയ രീതിയില്‍, വരുമാന വര്‍ധന മൂല്യവര്‍ധനയിലൂടെ, മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പകളും നബാര്‍ഡ് പദ്ധതികളും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈവ്‌സ്റ്റോക്ക് ഫാമുകള്‍ക്കുള്ള അനുമതിയും മാലിന്യ സംസ്‌കരണവും എന്നീ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പത്തനംതിട്ട ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments