വിദ്യാര്‍ഥികളുടെ അക്കാദമിക മികവ് ഉയര്‍ത്തുന്നതിന് മുന്‍ഗണന: മന്ത്രി സി. രവീന്ദ്രനാഥ്
സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിനൊപ്പം ഒരോ വിദ്യാര്‍ഥിയുടെയും അക്കാദമിക മികവ് ഉയര്‍ത്തുന്നതിനാണ് ഈ അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. 6.39 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഠന മികവിനൊപ്പം കുട്ടികളുടെ സര്‍ഗാത്മക ശേഷിയും കായിക ക്ഷമതയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും ക്യാമ്പസ് ലഹരി മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 141 സ്‌കൂളുകളില്‍ ഒന്നാണ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഒമ്പതു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും എം.എല്‍.എ. കെ.ബി. ഗണേഷ് കുമാര്‍ അനുമോദിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ആര്‍. സലൂജ, എസ്. ബിന്ദു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
(പി.ആര്‍.പി 1644/2018)
- Log in to post comments