Skip to main content

കിലെ- സിവില്‍ സര്‍വീസ് കോഴ്‌സിന് പരിശീലനം 

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികളുടെ ആശ്രിതരില്‍ (മക്കള്‍ /ഭാര്യ /ഭര്‍ത്താവ്/ സഹോദരന്‍/ സഹോദരി ) ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉളളവര്‍ക്ക് തിരുവനന്തപുരം വഞ്ചിയൂരുളള കിലെ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് കോഴ്‌സിന് പരിശീലനം നല്‍കുന്നു. 8 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഒക്‌ടോബര്‍ ഒന്നിന് ക്ലാസ് ആരംഭിക്കും. താത്പര്യമുളളവര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വം സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഈ മാസം 20.

date