Skip to main content

പോളിടെക്നിക്ക് പ്രവേശനം

പോളിടെക്നിക്ക് പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി താഴെപറയുന്ന സമയക്രമമനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍  അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടി.സി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കുവാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ  9 മുതല്‍ ഉച്ചയ്ക്ക് രണ്ടിനകം കോളേജില്‍ റിപ്പോര്‍ട്ട്  ചെയ്യണം.

കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000രൂപയും)ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കേണ്ടതാണ്. പി.ടി.എ ഫണ്ട് 2000 രൂപ ക്യാഷ് ആയി നല്‍കണം.

സെപ്റ്റംബര്‍ 22 ന് -ഓട്ടാമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 23 ന് -സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 24 നും 28 നും മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ക ഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് :9495120450, 9446856388, 9447113892, www.gpcvennikulam.ac.in

 

 

 

date